പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.പയ്യന്നൂര്‍ എടാട്ട് സ്വദേശി മാത്രാടന്‍ പുതിരക്കല്‍ നിശാന്തി(36)നെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ആലക്കോട് ഉദയഗിരിയിലെ ഭര്‍തൃമതിയായ 26-കാരിയാണ് ഇയാള്‍ക്കെതിരെ ആലക്കോട് പൊലീസില്‍ പരാതി നല്‍കിയത്.സംഭവം നടന്നത് പയ്യന്നൂരിലായതിനാല്‍ ആലക്കോട് പൊലീസ് പയ്യന്നൂര്‍ പൊലീസിന് കേസ് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് പയ്യന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ. നായരുടെ നിര്‍ദേശ പ്രകാരം എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെരുമ്ബയില്‍നിന്നുമാണ് പ്രതിയെ പിടികൂടിയത്.
