തളിപ്പറമ്ബ്: കോടതി ജീവനക്കാരിക്കു നേരെ ആസിഡാക്രമണം നടത്തിയ സംഭവത്തിലെ പ്രതി ചപ്പാരപ്പടവ് സ്വദേശി എം. അഷ്കറിനെ റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് 5.15ന് ന്യൂസ് കോര്‍ണര്‍ ജങ്ഷനിലാണ് തളിപ്പറമ്ബ് മുന്‍സിഫ് കോടതി യു.ഡി ക്ലര്‍ക്ക് കെ. ഷാഹിദക്കു (45) നേരെ ആക്രമണമുണ്ടായത്.
ആസിഡ് ആക്രമണത്തെ തുടര്‍ന്ന് മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ ഷാഹിദ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്. വീര്യമേറിയ സള്‍ഫ്യൂറിക്ക് ആസിഡ് ആണ് അഷ്കര്‍ ഷാഹിദയുടെ ശരീരത്തിലേക്ക് ഒഴിച്ചത്. ആദ്യ ശ്രമം വിജയിക്കാതായപ്പോള്‍ ആസിഡ് കുപ്പി ഷാഹിദക്കു നേരെ എറിയുകയായിരുന്നുവത്രെ. ഈ സമയത്താണ് സമീപത്തുള്ളവരുടെ ശരീരത്തിലും ആസിഡ് പതിച്ചത്. ഷാഹിദയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം വധശ്രമത്തിനാണ് അഷ്കറിനെതിരെ കേസെടുത്തത്.