യുവശാസ്ത്രജ്ഞരാകാന്‍ അവസരം; യോഗ്യത പ്ലസ്ടു

TalkToday

Calicut

Last updated on Mar 14, 2023

Posted on Mar 14, 2023

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരു നടത്തുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് റിസര്‍ച് പ്രോഗ്രാം പ്രവേശനത്തിന് 15 മുതല്‍ അപേക്ഷിക്കാം.

ഫീസ് 500 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി 250 മതി. വിജ്ഞാപനം https://bs-ug.iisc.ac.inല്‍.

എട്ട് സെമസ്റ്ററുകളടങ്ങിയ കോഴ്സില്‍ ബയോളജി, കെമിസ്ട്രി, എര്‍ത് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പ്രത്യേക പഠനവിഷയങ്ങളാണ്. ഒരു വര്‍ഷത്തെ റിസര്‍ച് പ്രോജക്ടുമുണ്ട്. 111 സീറ്റാണുള്ളത്. ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യ വിഷയങ്ങളായി പഠിച്ച്‌ 60 ശതമാനം മാര്‍ക്കില്‍ പ്ലസ്ടു.

യോഗ്യത പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാര്‍ക്ക് മിനിമം പാസ് മതി. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന, ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ്ഡ്, നീറ്റ് യു.ജി, ഐസര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം.


Share on

Tags