യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ

TalkToday

Calicut

Last updated on Jan 23, 2023

Posted on Jan 23, 2023

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ. യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തിൽ 26 പേരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു. പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാർച്ച് നടന്നത്.

സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാർച്ച് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും നിരവധിപേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അൽപസമയത്തിനകം പി കെ ഫിറോസിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി യൂത്ത് ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സമരത്തെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിച്ചത് എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. പൊലീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു, ഇത് പ്രവര്‍ത്തകര്‍ തിരിച്ചെറിയുകയായിരുന്നു. പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചു. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും എന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.


Share on

Tags