കണ്ണൂര്‍: പതിനൊന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ വിവരം കുട്ടി വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ഇതിനുശേഷം സുനീഷ് തായത്തുവയലിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നാണ് പോലീസ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.