യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ; മൃതദേഹം തിരിച്ചറിഞ്ഞു

TalkToday

Calicut

Last updated on Oct 31, 2022

Posted on Oct 31, 2022

വടകര : മാഹി പരദേവതാ ക്ഷേത്രത്തിന് സമീപം പുലർച്ചെ മംഗള എക്സ്പ്രസ് തട്ടി മരണപ്പെട്ട യുവാവ് വില്ല്യാപ്പള്ളി കടമേരി മൊയിലോത്ത് കണ്ടി രാജീവന്റെ മകൻ അതുൽ രാജ്(22) ആണെന്ന്  തിരിച്ചറിഞ്ഞു.
ചോമ്പാല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കു ശേഷം വടകര ഗവ: ആശുപത്രിയിലേക്ക് മാറ്റി.

പാളത്തിന് സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി. ഓട്ടോ റിക്ഷ ഡ്രൈവർ ആണ്.
അമ്മ ബിന്ദു. ഒരു സഹോദരിയുണ്ട്.


Share on

Tags