മലയാളികളുടെ പ്രിയതാരം പ്രണവ് മോഹന്‍ലാലിന് സിനിമയെക്കാള്‍ ഏറെ ഇഷ്ടം യാത്രകള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും അതുപോലെ ധാരാളം വിദേശ രാജ്യങ്ങളിലും പ്രണവ് യാത്ര ചെയ്തിട്ടുണ്ട്. പലതും സോളോ ട്രിപ്പുകള്‍ ആണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു വശം. പ്രണവും അത് ഇഷ്ടപ്പെടുന്നു.
വിദേശ രാജ്യങ്ങളില്‍ പോകുന്നതും വരുന്നതുമൊന്നും ഒരു സമയം വരെ ആരും അറിയാതെ ആയിരുന്നു. താരം റോഡിലൂടെയും കാടുകളിലൂടെയും ഒക്കെ നടന്നുപോകുന്നത് തിരിച്ചറിയുന്ന മലയാളികളാണ് ഇതിന്റെയൊക്കെ വീഡിയോയും ഫോട്ടോസും പങ്കുവെക്കാറുള്ളത്. ഒരു സമയം വരെ പ്രണവ് ഇതൊന്നും പോസ്റ്റ് ചെയ്യാറില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിന് മുമ്ബുവരെ. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രണവ് പങ്കുവച്ച ഒരു ഫോട്ടോയാണ് വൈറലാവുന്നത്.
ഒരു ബെഞ്ചില്‍ മുഖത്ത് തൊപ്പി മറച്ച് കിടന്നുറങ്ങുന്ന ഫോട്ടോയാണ് പ്രണവ് പോസ്റ്റ് ചെയ്തത്. സൂക്ഷിച്ചുനോക്കേണ്ടട ഉണ്ണി അത് പ്രണവ് തന്നെയാണ് എന്നാണ് ആരാധകരുടെ നിഗമനം. ഇതേ വേഷത്തിലുള്ള മറ്റൊരു ഫോട്ടോയും പ്രണവ് പോസ്റ്റ് ചെയ്തിട്ടുളളതുകൊണ്ട് തന്നെ പ്രണവ് ആണെന്ന് ഉറപ്പായി. ഒരു സൂപ്പര്‍സ്റ്റാറിന്റെ മകന്‍ ആയിട്ടും ജാഡ കാണിക്കാതെ എത്ര സിംപിളായിട്ടാണ് പ്രണവ് ജീവിക്കുന്നതെന്നാണ് ആരാധകരുടെ കമന്റ്.
വല്ലപ്പോഴെങ്കിലും നാട്ടിലൊക്കെ വരാം കേട്ടോ എന്നും ചിലര്‍ പറയുന്നുണ്ട്. പ്രണവ് അവന്റെ ജീവിതം ആസ്വദിക്കട്ടെ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മോഹന്‍ലാല്‍ നല്ലയൊരു നടന്‍ എന്നതില്‍ ഉപരി നല്ലയൊരു അച്ഛന്‍ കൂടിയാണെന്നും പ്രണവിനെ അവന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിച്ചതിന് ആളുകള്‍ അഭിനന്ദിക്കുകയും ചെയ്തു.