9.30-നുശേഷവും ഹോസ്റ്റലില്‍ പ്രവേശിക്കാം;സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്നു ഹൈക്കോടതി

TalkToday

Calicut

Last updated on Dec 21, 2022

Posted on Dec 21, 2022

‍കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി.

ആണ്‍-പെണ്‍ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30-നുശേഷവും ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉത്തരവ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലില്‍നിന്ന് പെണ്‍കുട്ടികള്‍ രാത്രി 9.30-നുശേഷം പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് എതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

ഹര്‍ജി പരിഗണനയിലിരിക്കെ, മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ പ്രവേശനത്തില്‍ ലിംഗവിവേചനം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രാത്രി 9.30നു ശേഷം മൂവ്‌മെന്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് ഉത്തരവ്. രണ്ടാം വര്‍ഷം മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇതു ബാധകം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ നേരത്തേ കയറണം.

രാത്രി 9.30-നുശേഷം ആവശ്യമുണ്ടെങ്കില്‍ ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങാനാകുമോയെന്ന ചോദ്യത്തിന് അടിയന്തര ആവശ്യമുണ്ടെങ്കില്‍ വാര്‍ഡന്റെ അനുമതിയോടെ പുറത്തുപോകാന്‍ അനുവദിക്കുന്നുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രധാന റീഡിങ് റൂം 11 വരെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാത്രി ഒന്‍പതിന് അടയ്ക്കുന്ന പ്രധാന റീഡിങ് റൂമിന്റെ പ്രവര്‍ത്തനം ദീര്‍ഘിപ്പിക്കാന്‍ ജീവനക്കാരയടക്കം വേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


Share on

Tags