ബി എഡ് കോഴ്സിനുള്ള പ്രവേശനത്തിന് യോഗ്യത മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ള കേരളത്തിലെ സർവകലാശാലകൾ നൽകുന്നതോ അംഗീകരിച്ചതോ ആയ ബി.ടെക് ,ബി.സി.എ ഉൾപ്പെടെയുള്ള എല്ലാ ബിരുദങ്ങളും കൂടി യുപിഎസ് ടി തസ്തികയിൽ നിയമനത്തിനുള്ള അക്കാദമിക യോഗ്യതയായി അംഗീകരിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഡയറക്ടറുടെയും ,പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരത്തിൽ ഉത്തരവിറക്കിയത്.

ഇതിന് തുടർച്ചയായി കെ. ഇ ആർ ഭേദഗതിക്കുള്ള പ്രൊപ്പോസൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിലേക്ക് സമർപ്പിക്കും. കെ.ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിലും ആവശ്യമായ മാറ്റം വരുത്തും.
യോഗ്യത സംബന്ധിച്ചുള്ള അവ്യക്ത പരിശോധിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ എന്ന നിലയിൽ ലഭിച്ചിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഇതു സംബന്ധിച്ചുള്ള നിവേദനം നൽകുകയും നേരിൽകണ്ട് സംസാരിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ധാരാളം അപേക്ഷകരുടെ അവ്യക്തത നീക്കി ഉത്തരവ് മുൻകൈയെടുത്ത വിദ്യാഭ്യാസ മന്ത്രിക്ക് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നന്ദി അറിയിച്ചു.