ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാസംവരണ ബില്ല് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി എം.എല്‍.സി കെ.കവിത ഡല്‍ഹിയില്‍ ഏകദിന നിരാഹാര സമരം ആരംഭിച്ചു.
ഈ ബജറ്റ് സെഷനില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരം.
വനിതാ സംവരണ ബില്‍ പ്രധാനമാണ്. അത് എത്രയും പെട്ടെന്ന് അവതരിപ്പിക്കണം. ബില്‍ അവതരിപ്പിക്കപ്പെടുന്നതുവരെ ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് ഞാന്‍ എല്ലാ വനിതകള്‍ക്കും ഉറപ്പ് നല്‍കുന്നു. വനിതാ സംവരണ ബില്‍ രാജ്യത്തിന്റെ വികസനത്തെ സഹായിക്കും. ബില്‍ അവതരിപ്പിക്കണമെന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാറിനല്ലാതെ മറ്റാര്‍ക്കാണ് ബില്ല് പാസാക്കാന്‍ സാധിക്കുകയെന്നും കവിത ചോദിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. 12 വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, ജെ.ഡി.യു, ആര്‍.ജെ.ഡി, സമാജ്‍വാദി പാര്‍ട്ടി എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.