കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവം പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ആയുധവുമായാണ് ജോളി എത്തിയത്. ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകി. കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. അൻപതിനായിരം രൂപയാണ് ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Previous Article