പയ്യോളി: പയ്യോളി ടൗണിൽ ട്രെയിൻ ഇടിച്ചു അമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ സാരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യോളി ടൗണിനു സമീപം ശ്രീനിലയത്തിൽ ഗായത്രി (32) ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് വയസുള്ള കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകുന്നേരം മൂന്നരയോടെ പയ്യോളി റെയിൽവേ ഗേറ്റിനടുത്താണ് സംഭവം. രാജധാനി എക്സ്പ്രസ് ആണ് ഇടിച്ചത്. പയ്യോളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Previous Article