വേങ്ങര: വീടിന് ഇടിമിന്നലേറ്റ് യുവതിക്കും മക്കള്‍ക്കും പരുക്ക്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലില്‍ ഊരകം പുള്ളിക്കല്ലില്‍ വിപി മൊയ്തീന്‍ കുട്ടിയുടെ വീടിനാണ് സാരമായ കേടുപാടുകള്‍ സംഭവിച്ചത്.വയറിങ് ഉള്‍പെടെയുള്ള വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.
മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ഖദീജ, മക്കളായ അസീബ്, ആശിക് എന്നിവര്‍ക്ക് പരുക്കേറ്റു. ഖദീജയും അസീബും മഞ്ചേരി മെഡികല്‍ കോളജില്‍ ചികിത്സ തേടി. സാരമായി പരുക്കേറ്റ നൗഫല്‍ കോഴിക്കോട് മെഡികല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ശക്തമായ ഇടിമിന്നലില്‍ ഇവരുടെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ഊരകം അസി. വിലേജ് ഓഫിസര്‍, ഊരകം ഗ്രാമപഞ്ചായത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, കെ എസ് ഇ ബി അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.