ശബരി തീർത്ഥാടകരെ കൊള്ളയടിക്കുന്ന KSRTC ചാർജ്ജ് വർദ്ധനവ് പിൻ വലിക്കുക: RLJP സായാഹ്ന ധർണ്ണ നടത്തി

Jotsna Rajan

Calicut

Last updated on Nov 23, 2022

Posted on Nov 23, 2022

കോഴിക്കോട്: രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയുടെ നേതൃത്വത്തിൽ  KSRTC ബസ് സ്റ്റാൻഡിനുമുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ശബരിമല തീർത്ഥാടകരോട് സ്പെഷ്യൽ ചാർജ് എന്ന പേരിൽ നടത്തുന്ന KSRTC യുടെ വഞ്ചനക്കെതിരെ പ്രതികരിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നടത്തിയ ധർണ്ണ RLJP സംസ്ഥാന ജനറൽ സെക്രട്ടറി റീജ വിനോദ് ഉൽഘാടനം ചെയ്തു.

എരുമേലി, റാന്നി, പത്തനംതിട്ട , കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് നിലവിലുണ്ടായിരുന്ന സർവ്വീസ് സ്പെഷ്യൽ സർവ്വീസ്  ആയി കണക്കാക്കി കൂടുതൽ ചാർജ് വാങ്ങിക്കുന്നതിന്റെ യുക്തി കേരള ജനതയ്ക്ക് മനസിലാവുന്നില്ല എന്ന് ധർണ്ണ ഉൽഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി ചോദിച്ചു. ശബരിമലയിലേക്കുള്ള നിലവിലുള്ള  എല്ലാ സർവ്വീസുകളും സ്പെഷ്യൽ സർവ്വീസാക്കിയത് ന്യായീകരിക്കുവാൻ സാധിക്കുകയില്ല എന്ന് ധർണ്ണയിൽ സ്വാഗതം പറഞ്ഞ ജില്ലാ ജനറൽ സെക്രട്ടറി രാജൻ ചൈത്രം പറഞ്ഞു.

നിലവിൽ വർദ്ധിപ്പിച്ച ബസ് ചാർജ് ഉടനെ പിൻവലിക്കുകയും അയ്യപ്പ ഭക്തൻമാർക്ക് നിലയ്ക്കൽ, പമ്പ നിരക്ക് തികച്ചും സൗജന്യമാക്കണമെന്നും ധർണ്ണയിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് കാളക്കണ്ടി അരുൺ കുമാർ അഭിപ്രായപ്പെട്ടു.

KSRTC വർദ്ധിപ്പിച്ച ബസ് ചാർജ് വർദ്ധനവിൽ നിന്ന് പിൻമാറിയില്ലെങ്കിൽ RLJP ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രമോദ് കണ്ണഞ്ചേരി  പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ , ജില്ലാ വൈസ്: പ്രസിഡന്റ് വിനയൻ വട്ടോളി തുടങ്ങിയവർ സംസാരിച്ചു. മൈനോറിറ്റി  സെൽ ജില്ലാ സെക്രട്ടറി താജു എൻ.കെ. നന്ദി പറഞ്ഞു.

റിപ്പോർട്ടർ : സുധീർ പ്രകാശ്.വി.പി.( ശ്രീദേവി വട്ടോളി)


Share on

Tags