ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു ,ട്രെയിനുകള്‍ വൈകും

TalkToday

Calicut

Last updated on Dec 21, 2022

Posted on Dec 21, 2022

ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശൈത്യം കടുക്കുന്നു. അന്തരീക്ഷ താപനില 5 ഡിഗ്രിയിലെത്തിയേക്കും. ശക്തമായ മൂടല്‍ മഞ്ഞ് വിമാന ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചു. ഛണ്ഡീഗഡ്, വാരണസി, ലക്‌നൗ വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. 11 ഓളം ട്രയിനുകളാണ് വൈകി ഓടുന്നത്.‌‌പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മൂടല്‍ മഞ്ഞ് അതിശക്തമായി തുടരുകയാണ്. ഈ മാസം 24 വരെ സമാന അവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. താപനില താഴ്ന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അന്തരീക്ഷം മോശം അവസ്ഥയിലാണ്. അമൃത്സറില്‍ 25 മീറ്റര്‍, ബതിഗ് ഡയില്‍- പൂജ്യം, ഗംഗാനഗറില്‍ 25 മീറ്റര്‍, വാരണാസിയില്‍ 50 മീറ്റര്‍ എന്നിങ്ങനെയാണ് കഴ്ചയുടെ ദൂര പരിധി.

കനത്ത മൂടല്‍ മഞ്ഞ് വ്യോമ റെയില്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട് . ഛണ്ഡിഗഡ്, വാരണസി, ലക്‌നൗ വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. മൂന്ന് വിമാനങ്ങള്‍ ദില്ലി വിമാനത്താവളത്തിലിറക്കി. പഞ്ചാബില്‍ കനത്ത മൂടല്‍ മഞ്ഞ് മൂലം കഴ്ച പരിധി കുറഞ്ഞു. അട്ടാറ വാഗ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. 11 ഓളം ട്രെയിനുകളാണ് വൈകി ഓടുന്നത്. ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഗതാഗത തടസവും രൂക്ഷമായി. മൂടല്‍ മഞ്ഞ് കാഴ്ച മറയ്ക്കുന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതീവ ജാഗ്രത പാലിക്കണമെന്നും കുറഞ്ഞ വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കണമെന്നും‌‌ നിര്‍ദേശമുണ്ട്.

‌             ‌

Share on

Tags