വട്ടോളി: വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സൊസൈറ്റി തെരെഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി നിരവധി പേർ മത്സര രംഗത്ത് വാശിയോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ പത്രിക സമർപ്പണം കഴിഞ്ഞു.
കൊറോണയ്ക്ക് മുമ്പ് വട്ടോളി സ്കുളിലെ ഹിന്ദി ടീച്ചറുടെ നിയമനത്തിനായി സ്കൂൾ ഗേറ്റിന് മുമ്പിൽ സമരം ചെയ്ത നിജുലയുടെ ഭർത്താവ് അനിൽ മത്സര രംഗത്ത് ഒറ്റയ്ക്ക് തന്നെ മത്സരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

അമ്പലകുളങ്ങരയിലെ അനിലിന് പുറമെ വട്ടോളിയിലെ പരേതനായ പഴയ കാല കോൺഗ്രസ് പ്രവർത്തകൻ്റെ മകൾ ഷൈമയും അതുപോലെ നിലവിലെ ഭരണ സമിതിയോട് അതൃപ്തിയുള്ള ഒട്ടനവധി പേരും മത്സര രംഗത്ത് നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്
സ്കൂൾ കമ്മിറ്റി തീരുമാനപ്രകാരമാണ് ഫിബ്രവരി 7ന് തെരെഞ്ഞെടുപ്പ് പ്രഖ്യാപനം ഇറക്കിയത്.
അഞ്ചു വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് 26ന് രാവിലെ 10 മണി മുതൽ 2 മണി വരെയുള്ള സമയത്ത് കുറ്റ്യാടി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ വെച്ച് നടത്തപെടുന്നു.
പത്രികയുടെ സൂക്ഷ്മപരിശോധന 13 നും നാമനിർദേശ പത്രിക പിൻവലിക്കൽ 14ന് ഒരു മണിക്ക് മുമ്പായും 5 മണിക്ക് ശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക കമ്മിറ്റി ഓഫീസിൽ പരസ്യപ്പെടുത്തുന്നതാണ്.
റിപ്പോർട്ടർ : സുധീർ പ്രകാശ്.വി.പി.(ശ്രീദേവി വട്ടോളി)