വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 'ഓപ്പറേഷന്‍ ഹെന്ന'എന്ന പേരില്‍ തുടങ്ങിയ പരിശോധനയില്‍ ദിവസം 3-4 കോടി രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നതില്‍ പകുതിയോളം വ്യാജനാണെന്നും പറയുന്നു.
ബഹുരാഷ്ട്ര കമ്ബനി ലാക്മേ പുറത്തിറക്കിയ കാജലിന്റെ തനി വ്യാജ പകര്‍പ്പ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. കണ്ണില്‍ കണ്മഷി എഴുതാനായി വാങ്ങുന്നവര്‍ സൂക്ഷിക്കുക.ഡവ് പിങ്ക് സോപ്പിന്റെ വ്യാജന്‍, ഡവ് ഇതുവരെ പുറത്തിറക്കാത്ത തരം ക്രീമുകള്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വ്യാജ ഹെന്ന തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
ചൈനീസ് ഫെയ്‌സ് പാക്ക്, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വണ്ണം കുറയാനും കൂടാനും, സൗന്ദര്യം ഉണ്ടാകാന്‍, നിറം വര്‍ധിക്കാന്‍ തുടങ്ങിയവയ്ക്കുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ ലൈംഗിക ഉത്തേജക മരുന്ന് വാങ്ങി ഉപയോഗിച്ച ചിലരുടെ സ്വകാര്യ ഭാഗം പൊള്ളിയതായും കണ്ടെത്തി. ഇത്തരം വ്യാജ മരുന്നുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങള്‍ക്കും പരാതി നല്‍കാം. വ്യാജഉല്‍പന്നങ്ങള്‍ സംബന്ധിച്ച പരാതി ഉടന്‍ ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാം.