വെൽഫെയർ കമ്മിറ്റിയുടെ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

TalkToday

Calicut

Last updated on Dec 1, 2022

Posted on Dec 1, 2022

61മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് വെൽഫെയർ കമ്മിറ്റി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ആയി സഹകരിച്ചുകൊണ്ട് കലോത്സവ വേദിയിൽ ഒരുക്കിയിട്ടുള്ള സഞ്ചരിക്കുന്ന മെഡിക്കൽ  ക്യാമ്പ് വടകര നഗരസഭ വൈസ് ചെയർപേഴ്സൺ  വനജ കെ കെ ഉദ്ഘാടനം ചെയ്തു.

26 മുതൽ ആരംഭിച്ചിട്ടുള്ള കലോത്സവത്തിന് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ സേവനങ്ങളാണ് ഉറപ്പുവരുത്തി കൊണ്ടിരിക്കുന്നത്. ആയുർവേദ ഹോമിയോ അലോപ്പതി മെഡിക്കൽ വിഭാഗങ്ങൾ, വടകര എയ്ഞ്ചൽസ് ജീവൻ പരിരക്ഷക്ലാസ്, റെഡ് ക്രോസ് ആംബുലൻസ് സൗകര്യം, റെഡ് ക്രോസ് പ്രാഥമിക ചികിത്സ കേന്ദ്രം സൗകര്യങ്ങൾ ഇതിനു പുറമേ വെൽഫെയർ കമ്മിറ്റി വിവിധ വേദികളിലായി ഒരുക്കിയിട്ടുണ്ട്.

വെൽഫെയർ കമ്മിറ്റി കൺവീനർ പി കിരൺജിത്ത്, ചെയർമാൻ രാജിതപതേരി, വാർഡ് കൗൺസിലർമാരായ പ്രേമകുമാരി, പി രജനി, വിനോദ്ചെറിയത്ത്, എൻ ഉദയൻ, ശൈലേഷ് എം, സുഗന്ധി കെ, കവിത എൻ എം, ടി എൻ സീന, രസികചന്ദ്രൻ, ഡി ദിവ്യ, എം കെ കുഞ്ഞിരാമൻ, എടയത്ത് ശ്രീധരൻ, കെ രാജൻ , എന്നിവർ സംബന്ധിച്ചു.

Share on

Tags