കക്കട്ട് : കുറ്റ്യാടി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. എല്ലാ ജനങ്ങൾക്കും ജനപങ്കാളിത്തതോടുകൂടി കുടിവെള്ളമെത്തിക്കുക എന്നത് സർക്കാരിന്റെ നയമാണ് .അത് കേരളത്തിൽ മുഴുവൻ നടപ്പിലാക്കാൻ വേണ്ടത് ചെയ്യും എന്ന് മന്ത്രി പറഞ്ഞു.
നിലവിൽ 29 ജലനിധി പദ്ധതികളിലായി ആയിരത്തോളം കുടിവെള്ള കണക്ഷനുകളാണ് പഞ്ചായത്തിലുള്ളത്. പുതിയ പദ്ധതി മുഖേന 3500 പുതിയ പൈപ്പ് കണക്ഷനുകൾ ഇതിനകം നൽകി. ഇതിനു പുറമെ ശുദ്ധജലം ലഭ്യമല്ലാത്ത പഞ്ചായത്തിലെ 20 അങ്കണവാടികളിലും, 11 സ്കൂളുകളിലും മുഴുവൻ പൊതു സ്ഥാപനങ്ങളിലും പദ്ധതി മുഖേന കുടിവെള്ളം നൽകി കൊണ്ട് ജല ലഭ്യത ഉറപ്പാക്കി കഴിഞ്ഞു.

18 കോടിയുടെ സംസ്ഥാന സർക്കാരിന്റെ ഫണ്ടും 6 കോടി കേന്ദ്ര ഗവ: ഫണ്ടും പ്രസ്തുത പദ്ധതിയുടെ വിജയത്തിലേക്ക് മുതൽ കൂട്ടായി.
കേരള വാട്ടർ അതോറിറ്റിയാണ് നിർവ്വഹണ ഏജൻസി സ്റ്റാർസ് കോഴിക്കോട് സഹ നിർവ്വഹണ ഏജൻസിയായും പ്രവർത്തിച്ചു കൊണ്ട് വളരെ നല്ല രീതിയിൽ പദ്ധതി പൂർത്തീകരിച്ചു.

ഉദ്ഘാടന ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. റീത്ത അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ഡോ.പി. ഗിരീഷൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.വിജിലേഷ് സ്വാഗതം പറഞ്ഞു. മുൻ കുറ്റ്യാടി മണ്ഡലം എം.എൽ.എ കെ.കെ.ലതിക , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, കെ.കെ.സുരേഷ്, പി.സുരേഷ് ബാബു, വി.രാജൻ, സജിത .സി.പി. റീന സുരേഷ്, എ.വി. നെസ്റുദീൻ, കെ.ടി.രാജൻ, ഫാദർ ജോസ് പ്രകാശ്, വനജ ഒതയോത്ത് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.