'നല്ല സമയം' ട്രെയിലര്‍ കാണാം

Last updated on Nov 21, 2022

Posted on Nov 21, 2022

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാര്‍ ലൗ, ധമാക്ക എന്നീ ചിത്രംങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'നല്ല സമയം'-റിലീസിന് തയാറെടുക്കുകയുണ് .

എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തും. യേറ്ററുകളില്‍ എത്തും. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമര്‍ ലുലു അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

0:00
/ഇവരെ കൂടാതെ വിജീഷ് വിജയന്‍, ദാസേട്ടന്‍ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. പ്രവാസിയായ കളന്തൂര്‍ ആണ് നിര്‍മാതാവ്. സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിന്‍ രാധാകൃഷ്ണനാണ്. ഹാപ്പി വെഡിങ് തൊട്ട് ഒരുപാട് നടീ നടന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച വിശാഖ് പിവി ആണ് ഈ സിനിമയിലെ കാസ്റ്റിംഗ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ PRO പ്രതീഷ് ശേഖറാണ് കൈകാര്യം ചെയ്യുന്നത്.


Share on

Tags