വാക്-ഇന്‍-ഇന്റര്‍വ്യൂ

TalkToday

Calicut

Last updated on Mar 10, 2023

Posted on Mar 10, 2023

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിലെ ശാലാക്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് മാര്‍ച്ച്‌ 15ന് രാവിലെ 11ന് കോളജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം. പ്രതിമാസം 57,525 രൂപയാണ് സമാഹൃത വേതനം. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും.


Share on

Tags