തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍- കാര്‍ഡിയാക് അനസ്തേഷ്യ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
ഒരു ഒഴിവാണുള്ളത്.
അനസ്‌തേഷ്യയില്‍ എം.ഡി/ഡി.എന്‍.ബിയും കാര്‍ഡിയാക് അനസ്‌തേഷ്യയില്‍ ഡി.എമ്മും അല്ലെങ്കില്‍ കാര്‍ഡിയാക് അനസ്തേഷ്യയില്‍ പി.ഡി.സി.സിയോ എം.ഡി/ ഡി.എന്‍.ബിയുമാണ് യോഗ്യത. 70,000 രൂപയാണ് പ്രതിമാസവേതനം. വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം.