വാക് ഇന്‍ ഇന്റര്‍വ്യൂ

TalkToday

Calicut

Last updated on Feb 3, 2023

Posted on Feb 3, 2023

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്, യോഗാ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 8 ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് രാവിലെ 10 നും ആയുര്‍വേദ നഴ്‌സ് ഒഴിവിലേക്ക് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഉച്ചയ്ക്ക് 1 മണിക്കുമാണ് കൂടിക്കാഴ്ച.ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവാണുള്ളത്.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിസിയോ തെറാപ്പിയിലുള്ള ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 21,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. ആയുര്‍വേദ നഴ്‌സിന്റെ ഒരു ഒഴിവാണുള്ളത്. എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ ആയുര്‍വേദ നഴ്‌സിങിലുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത.

പ്രതിമാസം 14,700 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. യോഗാ ഇന്‍സ്ട്രക്ടര്‍മാരുടെ 19 ഒഴിവുകളാണുള്ളതത്. യോഗയില്‍ ഉള്ള പി.ജി ഡിപ്ലോമ (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ യോഗയില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ സ്റ്റേറ്റ് സോഴ്‌സ് സെന്ററില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് ആണ് യോഗ്യത. പ്രതിമാസം 14,000 രൂപയാണ് ശമ്പളം.

പ്രായ പരിധി ഫെബ്രുവരി 8 ന് 50 വയസ് കവിയരുത്.

താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778426343.

www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.

Share on

Tags