വടകര മാഹി കനാൽ ജലപാത വികസനം 2025 ൽ പൂർത്തീകരിക്കുവാനുള്ള ലക്ഷ്യവുമായി സർക്കാർ

TalkToday

Calicut

Last updated on Mar 14, 2023

Posted on Mar 14, 2023

വടകര മാഹി കനാൽ പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുപ്പിനായി 25.30 കോടി രൂപ അനുവദിച്ചതിലൂടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ചാശക്തി വ്യക്തമാണ്. എന്നാൽ വടകര മാഹി കനാൽ പ്രവൃത്തിയുടെ 3 ആം റീച്ചിലെ ഉയര്‍ന്ന കട്ടിംഗ് ആവശ്യമുള്ള 800 മീറ്റര്‍ ഭാഗത്ത് പ്രത്യേക സംരക്ഷണ പ്രവൃത്തിക്കുള്ള  പ്രൊപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും പ്രവൃത്തി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇതുവരെയായി തീരുമാനമായിട്ടില്ല. മൂന്നാം റീച്ച് പ്രവൃത്തി ആരംഭിച്ചാൽ മാത്രമേ വടകര മാഹി കനാൽ പ്രവർത്തി  2025 പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ,  വിഷയം നിയമസഭയിലെ സബ്മിഷനിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മൂന്നാം റീച്ച് പ്രവർത്തിക്കായി LBS(Institute of Technology for Women) തിരുവനന്തപുരം,തയ്യാറാക്കിയ ഡിസൈന്‍ പരിഷ്കരിക്കുന്നതിനും, പ്രസ്തുത ഭാഗത്തെ മണ്ണിന്‍റെ പ്രത്യേകത പരിഗണിച്ച് കനാലിന്‍റെ കരകള്‍ ബലപ്പെടുത്തുന്നതിന് Rock Bolt with WIRE MESH FACING  എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംരക്ഷണ പ്രവൃത്തിയുടെ സാധ്യതകള്‍ പഠിക്കുന്നതിനും കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സബ്മിഷൻ മറുപടിയായി അറിയിച്ചു.

LBS ന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെ ഇതിനായുള്ള ടെസ്റ്റുകള്‍ നടത്തുന്നതിനുവേണ്ടി എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി വരികയാണ് എന്നും ജലപാതാ വികസനം 2025-ല്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവൃത്തികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത് എന്നും  മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.


Share on

Tags