വിവാഹ തട്ടിപ്പ് കേസില്‍ 10 വര്‍ഷം മുമ്ബ് ജാമ്യത്തിലിറങ്ങി ഒളിവില്‍പോയയാള്‍ പിടിയില്‍

TalkToday

Calicut

Last updated on Mar 16, 2023

Posted on Mar 16, 2023

മാവൂര്‍: 10 വര്‍ഷം മുമ്ബ് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ വിവാഹ തട്ടിപ്പുകാരന്‍ പിടിയില്‍. തിരുവനന്തപുരം വിഴിഞ്ഞത്ത് താമസിക്കുന്ന ബിനു സക്കറിയയെയാണ് (47) മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ നിലവിലിരിക്കെ മറ്റൊരു സ്ത്രീയെ മറ്റൊരു പേരില്‍ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്തതിന് 2013ല്‍ മാവൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മാവൂര്‍ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയില്‍ മാവൂര്‍ പൊലീസ് കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണക്ക് ഹാജരാകാതെ പല ജില്ലകളിലായി മുങ്ങിനടക്കുകയായിരുന്നു.

കോട്ടയം ജില്ലയിലുണ്ടെന്നറിഞ്ഞ് അവിടെയെത്തിയാണ് മാവൂര്‍ പൊലീസ് ഇയാളെ പിടികൂടിയത്. മാവൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍ ലിജു ലാല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സ്പെഷല്‍ സബ് ജയിലിലടച്ചു.


Share on

Tags