വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു

Last updated on Nov 18, 2022

Posted on Nov 18, 2022

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. ഇവര്‍ ഒന്നിച്ചെത്തിയ സിനിമകള്‍ എല്ലാം ഹിറ്റുകളായിരുന്നു.

ഇപ്പോഴിതാ, നിവിന്‍ പോളിക്കൊപ്പം വീണ്ടുമൊരു സിനിമ കൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഭാവിയില്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും എന്നാല്‍, അങ്ങനെയൊരു പ്രോജക്റ്റ് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

'ഞങ്ങള്‍ രണ്ടുപേര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍, അങ്ങനെയൊരു പ്രോജക്റ്റ് ഒന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. അടുത്ത സിനിമയാണോ എന്നറിയില്ല, ഭാവിയില്‍ തീര്‍ച്ചയായും അതുണ്ടാവും. അത്തരമൊരു സിനിമയുമുണ്ടായാല്‍ ഹ്യൂമര്‍ പശ്ചാത്തലത്തിലാകും. എനിക്ക് നിവിന്റെ കൂടെ ഒരു സീരിയസ് പടം ചെയ്യുന്നത് ചിന്തിക്കാന്‍ വയ്യ'.

'നല്ല തമാശയുള്ള, ആളുകള്‍ക്ക് ചിരിച്ച്‌ മറിയാന്‍ പറ്റുന്ന സിനിമയാകണമെന്നാണ് ആഗ്രഹം. പിന്നെ നിവിന്‍ ശക്തമായി തിരിച്ചുവരും. നിവിന്‍ ആണല്ലോ, അവന്‍ തിരിച്ചുവരും' വിനീത് ശ്രീനിവാസന്‍ പറഞ്ഞു. 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റിലാണ് വിനീത് സംസാരിച്ചത്. അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 11നാണ് തിയേറ്ററുകളിലെത്തിയത്.


Share on

Tags