ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം തകര്‍ന്നു വീണ സൈനിക വിമാനങ്ങളുടെ ബ്ളാക് ബോക്സ് കണ്ടെടുത്തു. മിറാഷ്, സുഖോയ് വിമാനങ്ങളാണ് പരിശീലനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നത്.
മൊറേന ജില്ലയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ തകര്‍ന്നു വീണത്. ആകാശത്ത് വച്ച് കൂട്ടിയിടിച്ച് വിമാനങ്ങളില്‍ നിന്ന് രണ്ടു പൈലറ്റുമാര്‍ ഇജക്റ്റ് ചെയ്തു രക്ഷപ്പെട്ടെങ്കിലും വിംഗ് കമാന്‍ഡര്‍ ഹനുമന്ത് റാവു മരണമടഞ്ഞു.