കൊടുവള്ളി: വീടിനകത്ത് ചാരായം വാറ്റിയ ആളെ കൊടുവള്ളി എക്‌സൈസ് അറസ്റ്റു ചെയ്തു. സൗത്ത് കൊടുവള്ളി മോഡേണ്‍ ബസാര്‍ പറയരുകണ്ടി അബ്ദുള്‍ഖാദര്‍ (53) ആണ് പിടിയിലായത്.ഇയാളുടെ വീട്ടില്‍ നിന്നും 30 ലിറ്റര്‍ വ്യാജ ചാരായം, 200 ലിറ്റര്‍ വാഷ്, വലിയ വാറ്റുസെറ്റ്, വലിയഗ്യാസ് സ്റ്റൗ എന്നിവയും എക്സൈസ് കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് ആണ് സംഭവം.
വാഷും ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ച കുറ്റത്തിനാണ് ഇയാളുടെ പേരില്‍ കേസ് എടുത്തത്.താമരശ്ശേരി അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.
സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ഷംസുദ്ദീന്‍, പി.ഒ. ഗ്രേഡ് സുരേഷ് ബാബു, സി.ഇ.ഒ. മാരായ പ്രബിത് ലാല്‍, റസൂണ്‍കുമാര്‍, ഡബ്ല്യു.സി.ഇ.ഒ. ഷിംല എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Previous Article