വടകര: വടകര നഗരത്തെ ഞ്ഞെട്ടിപ്പിച്ച പുതിയാപ്പ് സ്വദേശി വലിയപറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജൻ്റെ കൊലയാളി എന്ന് സംശയിക്കുന്ന ആളുടെ CCTV ചിത്രം പോലീസ് പുറത്ത് വിട്ടു.



CCTV യിൽ നീല ഷർട്ട് ധരിച്ച ആളുടെ ചിത്രം അന്വേഷണത്തിൻ്റെ തുടക്കം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
ബൈക്കിൽ രാജനൊപ്പം ഒരാൾ വന്നത് CCTV യ്ൽ വ്യക്തമാവുന്നുണ്ട്. കടയിലെ പണവും, രാജൻ്റെ ആഭരണവും നഷ്ടപ്പെട്ടിരുന്നു. രാജൻ്റെ ബൈക്ക് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസ് ഡി.വൈ.എസ്.പി.ഹരിപ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
റിപ്പോർട്ടർ: സുധീർ പ്രകാശ് .വി .പി .( ശ്രീദേവി വട്ടോളി)