വടകര: പാലോളി പാലത്തെ ഗവ.ആയുർവേദ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കാൻ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. 2022-23 വർഷത്തെ ബജറ്റിൽ മണ്ഡലത്തിലെ പ്രധാന നിർദേശങ്ങളിൽ ഒന്നായി ഇത് ഉന്നയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിനായി 50ലക്ഷം രൂപ അനുവദിച്ചു കിട്ടുകയായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സമർപ്പിച്ച 50 ലക്ഷത്തിൻ്റെ എസ്റ്റിമേറ്റിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ശേഷിക്കുന്ന സാങ്കേതിക നടപടിക്രമങ്ങൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കി നിർമ്മാണപ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള ഇടപെടലുകൾ വേഗത്തിലാക്കുമെന്നും എം.എൽ.എ അറിയിച്ചു.

Previous Article