പാലക്കാട് : ദേശീയപാത വാളയാർ - വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് പുലർച്ചെ 12 ന് നടന്ന അപകടം ടൂറിസ്റ്റ് ബസ്‌അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് പോകവേ 42 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ ഒരുഭാഗം ടൂറിസ്റ്റ് ബസ്സിനുള്ളിൽ ആയി. ടൂറിസ്റ്റ് ബസ്സിൽ ഉണ്ടായിരുന്ന വരെ പുറത്തെടുക്കാനുള്ള ശ്രമം ദുഷ്കരമായതിനെ തുടർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്.
