മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ തെെര് ഇങ്ങനെ ഉപയോഗിക്കൂ

TalkToday

Calicut

Last updated on Jan 26, 2023

Posted on Jan 26, 2023

തൈര് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തൈര് ചര്‍മ്മത്തിനും മികച്ചതാണെന്ന് പലര്‍ക്കും അറിയില്ല. തൈര് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും കറുത്ത പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും.

തെെരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഒരു ആല്‍ഫ ഹൈഡ്രോക്സി ആസിഡ് (AHA) ആണ്. ഇത് പലപ്പോഴും വിവിധ ക്രീമുകളില്‍ ഉപയോഗിച്ച്‌ വരുന്നു. വലിയ സുഷിരങ്ങള്‍, മുഖക്കുരു പാടുകള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവ മാറാന്‍ തെെര് സഹായകമാണ്. മുഖസന്ദര്യത്തിന് തെെര് രണ്ട് രീതിയില്‍ ഉപയോഗിക്കാം…

ഒന്ന്…

തൈര്, തേന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ബ്ലീച്ചിംഗ് ഘടകങ്ങള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, പിഗ്മെന്റേഷന്‍ എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കറുത്ത പാടുകള്‍, നേര്‍ത്ത വരകള്‍ എന്നിവ തേനും തൈരും ചേര്‍ത്തുള്ള മാസ്ക് ഉപയോഗിച്ച്‌ കുറയ്ക്കാനാകും. 1 ടീസ്പൂണ്‍ തേനും നാരങ്ങാനീരും 2 ടീസ്പൂണ്‍ തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഇത് 15 മിനിറ്റ് ഇടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി കളയുക.

രണ്ട്…

തൈരും ഓട്‌സും കൊണ്ടുള്ള ഫേസ് മാസ്‌ക് ചര്‍മ്മത്തെയും സുഷിരങ്ങളെയും ആഴത്തില്‍ വൃത്തിയാക്കാന്‍ ഫലപ്രദമാണ്. ഈ മാസ്ക് ഉണ്ടാക്കാന്‍, 2 ടീസ്പൂണ്‍ ഓട്സ് പൊടിയില്‍ 1 ടീസ്പൂണ്‍ തൈരും റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10-15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
ഓട്‌സ് കൊളാജന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.


Share on

Tags