ലഖ്നേോ: ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിലേക്ക് ട്രെയിനിലെ ടി.ടി.ഇ മൂത്രമൊഴിച്ചു. അകാല്‍ തക്ത് എക്സ്പ്രസില്‍ അമൃത്സറിനും കൊല്‍ക്കത്തക്കും ഇടയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.
ഭര്‍ത്താവിനൊപ്പം എ1 കോച്ചിലായിരുന്നു യുവതിയുടെ യാത്ര. രാത്രി ഉറങ്ങുമ്ബോഴാണ് മദ്യലഹരിയില്‍ ടി.ടി.ഇ എത്തിയത്. മൂത്രമൊഴിച്ച് കടന്നുകളഞ്ഞ ഇയാളെ പിറ്റേന്ന് രാവിലെ ഭര്‍ത്താവും സഹയാത്രക്കാരും ചേര്‍ന്ന് പിടികൂടി. ഛര്‍ഭാഗിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസിനെ ഏല്‍പ്പിച്ചു.
മുന്ന കുമാര്‍ എന്ന ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ സമാനമായ സംഭവം വിമാനത്തില്‍ അരങ്ങേറിയിരുന്നു. മദ്യപിച്ചെത്തിയ യാത്രക്കാരന്‍ തന്‍റെ അടുത്തിരുന്ന സ്ത്രീയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. സംഭവത്തില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ശങ്കര്‍ മിശ്ര എന്നയാളെ പിടികൂടിയിരുന്നു.