വോട്ടര്‍ പട്ടിക പുതുക്കല്‍; അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഡിസംബര്‍ 18 വരെ നീട്ടി

Last updated on Dec 9, 2022

Posted on Dec 9, 2022

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി.

08.12.2022 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് നീട്ടിയത്. (the voter list update extended till december 18)

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സമയപരിധി നീട്ടണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളേയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനും, മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ച്‌ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

നിലവില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 18 വയസ് പൂര്‍ത്തിയായ ശേഷം അര്‍ഹത പരിശോധിച്ച്‌ വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോം 6 , പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6A , ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പി ക്കാന്‍ ഫോം 6B യും, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് എതിരെ ആക്ഷേപം ഉന്നയിക്കല്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കല്‍ എന്നിവയ്ക്ക് ഫോം 7; തെറ്റ് തിരുത്തല്‍ , അഡ്രസ്സ് മാറ്റം , വോട്ടര്‍ കാര്‍ഡ് മാറ്റം , ഭിന്ന ശേഷിക്കാരെ അടയാളപ്പെടുത്തല്‍ എന്നിവയ്ക്കായി ഫോം 8ഉം പൂരിപ്പിക്കാം. അപേക്ഷകള്‍ www.nvsp.in , വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് അല്ലെങ്കില്‍ www.ceo.kerala.gov.in വഴിയോ സമര്‍പ്പിക്കാം.

Share on

Tags