ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം

TalkToday

Calicut

Last updated on Jan 24, 2023

Posted on Jan 24, 2023

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ് ആണ് യോഗ്യത.കമ്പ്യൂട്ടർ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുക. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പ്നു സമീപം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.

ഫോണ്‍: 0471 2325101, 8281114464.

https://srccc.in/download

എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.

Share on

Tags