മലപ്പുറം: തിരൂരങ്ങാടിയിൽ വാടക മുറിയിൽ മയക്കുമരുന്ന് വ്യാപാരം നടത്തിവന്ന രണ്ടു യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. ഇവരിൽനിന്ന് 16 ഗ്രാം മെതാംഫിറ്റമിനും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മമ്പുറം വെട്ടത്ത് ദേശത്ത് ഇരണിക്കൽവീട്ടിൽ ചിക്കു, അരിയല്ലൂർ കൊടക്കാട് വാണിയംപറമ്പത്ത് വീട്ടിൽ സാനു എന്നിവരെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷണ ശേഷം എക്സൈസ് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്രയുടെ നേതൃത്വത്തിൽ പിടികൂടിയത്. പ്രിവന്റിവ് ഓഫിസർമാരായ ബിജു, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ, ജയകൃഷ്ണൻ, രാകേഷ്, ജിനരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ രോഹിണി കൃഷ്ണൻ, ലിഷ, സില്ല, ഡ്രൈവർ വിനോദ് കുമാർ എന്നിവവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്.

Previous Article