മംഗളുരു: നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു നഗരത്തിലെ നന്തൂരിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് പിടികൂടിയത്.
പൊലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. പരിശോധനയിലാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. ബൈക്കില്‍ ഉണ്ടായിരുന്ന ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍, ജെപ്പു സ്വദേശി റജീം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
അറസ്റ്റിലായവരില്‍ നിസാമുദ്ദീന്‍ കൊലപാതകം, മോഷണം, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. റജീമിനെതിരെയും കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
കള്ളനോട്ട് എത്തിച്ച് നല്‍കിയത് ബാംഗ്ലൂര്‍ സ്വദേശി ഡാനിയല്‍ ആണെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാനിയല്‍ ഉള്‍പ്പടെയുള്ള നാലുപേരെ ബംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.