മൊകേരി : മൊകേരി ഗവൺമെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന 'കേരളത്തിലെ അടിസ്ഥാന വികസനവും പൊതു കടവും' എന്ന വിഷയത്തിലെ സെമിനാർ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. ശ്രീ
അഷ്റഫ് കെ. കെ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സഫീർ വി. എം, ആദർശ് എം. പി തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോക്ടർ ദിനേശ് എം. പി സ്വാഗതവും കുമാരി നിത്യശ്രീ സി.പി നന്ദിയും രേഖപ്പെടുത്തി. ഡോ.കൃഷ്ണൻ ചാലിൽ, സിദ്ദീഖ് റാബിയത്ത്, ഡോ.സിന്ധു കൃഷ്ണദാസ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ നാളെ സമാപിക്കും.