ട്രെയിനിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകയായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ

TalkToday

Calicut

Last updated on Mar 22, 2023

Posted on Mar 22, 2023

ട്രെയിനിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകയായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ. 26 കാരിയായ ആര്‍‌.പി‌.എഫ് കോണ്‍‌സ്റ്റബിള്‍, ഒരു സ്വകാര്യ ക്ലിനിക്കിലെ അനുഭവം ഉപയോഗിച്ചാണ് ട്രെയിനിന്റെ ലാവറ്ററിയില്‍ അരമണിക്കൂറോളം നിസ്സഹായരായി കിടന്ന നവജാതശിശുവിനെയും അമ്മയെയും രക്ഷിച്ചത്.

മഥുര ജില്ലയില്‍ നിന്നുള്ള ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ സോന നേരത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഒഡീഷയിലെ റൂര്‍ക്കേലയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. യുവതി ട്രെയിനില്‍ പ്രസവിക്കുകയായിരുന്നു. സോന എത്തുമ്ബോള്‍ കുഞ്ഞ് ശ്വാസം നിലച്ച അവസ്ഥിലായിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനാല്‍ രക്ഷപെടുത്താനായി. അടുത്ത റെയില്‍വേ സ്റ്റഷനില്‍നിന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.


Share on

Tags