വനിതാ സംവരണ ബില്‍ പാസ്സാക്കണം, സീതാറാം യെച്ചൂരി

TalkToday

Calicut

Last updated on Mar 10, 2023

Posted on Mar 10, 2023

വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കെ.കവിത നടത്തുന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

മോദി നല്‍കിയ വാഗ്ദാനമാണ് വനിതാ സംവരണം. പക്ഷെ ചര്‍ച്ചകള്‍ മാത്രം നടക്കുന്നുവെന്നല്ലാതെ ഇതുവരെ ബില്‍ പാസ്സാക്കാന്‍ ആയിട്ടില്ല. ഈ ആവശ്യത്തില്‍ ബിആര്‍എസിനൊപ്പം സിപിഐ എം നില്‍ക്കുമെന്നും ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

Share on

Tags