മാഹി: മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ച മസാജ് കേന്ദ്രത്തില്‍ റെയ്ഡ്. മാഹി സബ് ജയിലിന് സമീപം ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ച് വരുന്ന ആയുര്‍ പഞ്ചകര്‍മ സ്പാ മസാജ് കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് മാഹി പൊലീസ് നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരനെ പിടികൂടുകയായിരുന്നു.
മസാജ് സെന്ററിന്റെ പേരില്‍ ആരംഭിച്ച വാട്സ്‌ആപ് ഗ്രൂപ്പുകള്‍ വഴി യുവതികളുടെ ഫോട്ടോകള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുകയും സ്പായില്‍ പ്രത്യേകം സൗകര്യമുണ്ടെന്ന് അറിയിച്ച് വാണിഭം നടത്തിവരുകയും ചെയ്ത കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഷാജിയെ(49) മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ശേഖറും സംഘവും അറസ്റ്റ് ചെയ്തു. ഷാജിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.