തക്കാളി വില കുത്തനെ ഇടിഞ്ഞു : തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍

Jotsna Rajan

Calicut

Last updated on Nov 18, 2022

Posted on Nov 18, 2022

വില കുത്തനെ ഇടിഞ്ഞതോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധത്തില്‍. പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളി കര്‍ഷകര്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞു.

ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കിലോക്ക് നാല് രൂപ വരെയാണ് ഇപ്പോള്‍ തക്കാളി വിറ്റഴിക്കുന്നത്. വേലന്താവളത്തില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി.

പ്രാദേശിക ഉല്‍പാദനം വര്‍ധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഇന്നലത്തെ വിലയനുസരിച്ച്‌ ശരാശരി കര്‍ഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്. കൃത്യസമയത്ത് പണം ലഭിക്കാത്തതിനാല്‍ ഹോര്‍ട്ടികോര്‍പിനു നല്‍കാനും കര്‍ഷകര്‍ തയാറല്ല. വരും ദിവസങ്ങളില്‍ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.


Share on

Tags