കുഞ്ഞുവാവയെ ഉറക്കാന്‍

TalkToday

Calicut

Last updated on Jan 21, 2023

Posted on Jan 21, 2023

എല്ലാ കുഞ്ഞുങ്ങളും രാത്രിയില്‍ ഒരുപോലെ ഉറങ്ങിക്കൊള്ളണമെന്നില്ല. ചിലര്‍ രാത്രിമുഴുവന്‍ കളിച്ച്‌ പകല്‍ ഉറങ്ങുന്നവരുമാണ്.

നവജാതശിശുക്കള്‍ പകല്ഡ ഉറങ്ങുന്നത് സാധാരണയാണ് എന്നാല്‍ രാത്രിയില്‍ കൂടുതല്‍ ഉറങ്ങേണ്ടതും അത്യാവശ്യമാണ്. കുഞ്ഞുങ്ങള്‍ ഉറങ്ങുന്ന നേരത്ത് മാത്രമേ അമ്മക്കും ഉറങ്ങാന്‍ സാധിക്കുകയുള്ളു.

അതിനാല്‍ രാത്രി ഉറങ്ങാന്‍ ശീലിപ്പിക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് കുഞ്ഞിന്റെ ശീലങ്ങള്‍ ക്രമീകരിക്കുന്നതില്‍ അമ്മ അല്‍പ്പം അധികം ശ്രദ്ധകാണിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഉറക്കം, ഭക്ഷണം പോലുള്ള കാര്യങ്ങളില്‍. നവജാതശിശുക്കളില്‍ ഏട്ടുമണിക്കുര്‍ തുടര്‍ച്ചയായി ഉറങ്ങേണ്ടത് ശരിയായ ശരീരവളര്‍ച്ചക്ക് അത്യാവശ്യമാണ്.

കുഞ്ഞുങ്ങളില്‍ രാത്രിയില്‍ ഉറങ്ങുന്നത് ശീലമാക്കിയാല്‍ പകല്‍ നേരങ്ങളില്‍ നല്ലപോലെ ഭക്ഷണം നല്‍കാനും അമ്മക്കൊപ്പം സമയം പങ്കിടാനും സാധിക്കും. കുഞ്ഞുങ്ങള്‍ രാത്രിയില്‍ ഉണര്‍ന്നിരിക്കുകയും പകല്‍ ഉറങ്ങുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍ ആ രീതി മാറ്റുന്നതാണ് അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് നല്ലത്. രാത്രിമുഴുവന്‍ ഉറക്കമുളച്ച്‌ ഭക്ഷണം നല്‍കിയും കളിച്ചുമിരുന്നാല്‍ അമ്മയുടെ ആരോഗ്യവും തകരാറിലാകും.

മില്‍പ്പോണ്‍ഡ് ചില്‍ഡ്രന്‍സ് സ്ലീപ്പ് ക്ലിനിക്കിന്റെ സ്ഥാപകയും സ്ലീപ്പ് എക്‌സ്‌പേര്‍ട്ടുമായ മാന്‍ഡി ഗ്രീനി പതിനഞ്ച് വര്‍ഷത്തിലധികമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ നിരവധി മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുന്നു. ഇവര്‍ പറയുന്നത് കേള്‍ക്കൂ,

ഇന്ന് മിക്ക അമ്മമാരും ജോലി ചെയ്യുന്നവരാണ്, അതിനാല്‍ കുറച്ച്‌ സമയം മാത്രമാണ് കുഞ്ഞുങ്ങളോടൊപ്പം ചിലവിടാന്‍ ലഭിക്കുന്നത്. ജോലി ചെയ്യുന്നതിനാല്‍ നല്ല വിശ്രമം കൂടിയുണ്ടെങ്കിലെ പോഷകമുള്ള പാല്‍ നല്‍കാന്‍ സാധിക്കുകയുള്ളു.

കുഞ്ഞിന് രാത്രിയെയും പകലിനെയും വേര്‍തിരിച്ച്‌ അറിയുന്നതിനായി ശ്രമിക്കേണ്ടതുണ്ട്. ഇത് സ്പര്‍ശനത്തിലൂടെ മാത്രമാണ് സാധിക്കുക. കുഞ്ഞനെ ഉറക്കുന്നതിനായി എടുക്കുന്നതും കളിപ്പിക്കാന്‍ എടുക്കുന്നതിലും വ്യത്യാസം വരുത്തണം. ഇരുട്ട് ഉറങ്ങുന്നതിനും വെളിച്ചം ഉണര്‍ന്നിരിക്കുന്നതിനുമായുള്ള സമയമാണെന്ന് കുഞ്ഞിന് മനസ്സിലാകണം.

പത്ത് ആഴ്ചക്കുള്ളില്‍ കൂടുതല്‍ നേരം ഉറങ്ങുന്നത് രാത്രിയാണെന്ന് കുഞ്ഞ് മനസ്സിലാക്കും. സാധാരണയായി നവജാതശിശുക്കള്‍ 24 മണിക്കൂറില്‍ 12 മണിക്കൂറോളം ഉറങ്ങുകയാണ് ചെയ്യുന്നത്. രാത്രിയില്‍ ഉറങ്ങാനാകുമ്ബോള്‍ കുഞ്ഞിനോട് സംസാരിക്കുന്നത് പതുക്കെയാക്കുക. ഐ കോണ്‍ഡാക്‌ട് കുറക്കേണ്ടതുമാണ്. ഇങ്ങനെ ചെയ്യുമ്ബോള്‍ കുഞ്ഞിന് പതിയെ ഉറക്കം വരും. ഇതോടൊപ്പം കൃത്യമായ ഇടവേളകളില്‍ കുഞ്ഞിന്റെ ഡയപ്പറും വസ്ത്രങ്ങളും മാറ്റേണ്ടതുമുണ്ട്.

അതുപോലെ പാല്‍ നല്‍കിയതിന്‌ശേഷം ചെറുചൂട് വെളളത്തില്‍ മേല് കഴുക്കിക്കുന്നതും ഉറക്കം വരാന്‍ സഹായിക്കും. ഉറങ്ങാന്‍ കിടത്തുന്ന നേരത്ത് കരയുന്നുണ്ടെങ്കില്‍ വിശപ്പാണോ കാരണം എന്ന് അമ്മ തിരിച്ചറിയണം. കിടക്കുന്നിടത്ത് ചൂടോ തണുപ്പോ അധികമുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. ആദ്യത്തെ ആഴ്ചകളില്‍ കുഞ്ഞിന് 60 മിനുറ്റോളമാണ് ഉറങ്ങാന്‍ സാധിക്കുന്നത്. പിന്നീട് മൂന്ന് മാസത്തിനുശേഷം 90 മിനിറ്റിന് വരെ ഉറക്കം നീണ്ടേക്കാം.


Share on

Tags