നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാദാപുരം ബസ്സ് സ്റ്റാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ലൈബ്രറിക്ക് 2022/23 വർഷത്തെ ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രേഡ് ലഭിച്ചു .
ഈ സാമ്പത്തിക വർഷം ഗ്രാമ പഞ്ചായത്ത് ജനകിയസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പ്യൂട്ടറൈസ്ഡ് കോഹ സോഫ്റ്റ് വേയർ ലൈബ്രറിയിൽ വിന്യസിച്ചിരുന്നു. തുടർന്ന് ലൈബ്രറിയെ നാദാപുരം ഗ്രാമ നിവാസികളുടെ വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മികച്ച അംഗീകാരം ലഭിച്ചത് .

നിലവിൽ 5000ലധികം പുസ്തകങ്ങളും, 300 ഓളം മെമ്പർമാരും ലൈബ്രറിയിലുണ്ട്. ലൈബ്രറി പരിശോധന ടീമിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഉദയൻ മാസ്റ്റർ, താലൂക്ക് പ്രസിഡണ്ട് ബാലൻ എന്നിവരും,തുടർന്ന് നടന്ന കൂടിയാലോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി, സെക്രട്ടറി ടി.ഷാഹുൽ ഹമീദ് , ലൈബ്രേറിയൻ എം.ടി.പ്രജിത്ത് എന്നിവർ പങ്കെടുത്തു.