തീയതി നീട്ടി, പ്രൊജക്റ്റ് /വൈവ പരീക്ഷ, പ്രായോഗിക പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

TalkToday

Calicut

Last updated on Jan 10, 2023

Posted on Jan 10, 2023

കണ്ണൂർ: അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ2022) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഫീസ് സ്റ്റേറ്റ്മെന്റും അഫിഡവിറ്റും സർവകലാശാലയിൽ സമർപ്പിക്കേണ്ടുന്ന അവസാന തിയ്യതി ജനുവരി 11 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു .

പ്രൊജക്റ്റ് /വൈവ പരീക്ഷ
നാലാം സെമസ്റ്റർ എം.എ. എക്കണോമിക്സ് ഡിഗ്രി(പ്രൈവറ്റ് രജിസ്ട്രേഷൻ-റഗുലർ), ഏപ്രിൽ 2022 ൻറെ പ്രോജക്ട് മൂല്യനിർണയം 13.01.2023 നും വാചാ പരീക്ഷ 16.01.2023 നും സർവകലാശാലാ താവക്കര കാമ്പസിലെ ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെൻറ് സെൻററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ‍ ലഭ്യമാണ്.

Share on