കാസര്‍കോട്: 17കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മുളിയാര്‍ മാസ്തികുണ്ട് സ്വദേശികളായ അന്‍സാറുദ്ദീന്‍ (29) മുഹമ്മദ് ജലാല്‍ (33), ചൂരി സ്വദേശി ടി എസ് മുഹമ്മദ് ജാബിര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് ഉള്‍പ്പെടെ 2 പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആണ്‍ സുഹൃത്ത് അടക്കം 13 പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 വയസുകാരിയാണ് ലൈംഗിക പീഡനത്തിനത്തിനിരയായത്. കേസില്‍ നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകക്ക് താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകനായ അറഫാത്ത് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.