ഭക്ഷണം തന്നെയാണ് ആരോഗ്യത്തിന്റെ നിലനില്‍പ് എന്ന് നമുക്കറിയാം. എന്നാല്‍ കഴിക്കുന്ന ഭക്ഷണം ആരോഗ്യം നല്‍കുന്നതാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.
അല്ലാത്ത പക്ഷം അത് നിങ്ങളുടെ ശരീരത്തിന് ആരോഗ്യത്തിന് പകരം അനാരോഗ്യം നല്‍കുന്നു. ശരീരം ആരോഗ്യകരമായി നിലനിര്‍ത്തണമെങ്കില്‍ അതില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് എത്രത്തോളമാണെന്ന് നമുക്കറിയാം. അതുകൊണ്ട തന്നെ കഴിക്കുന്ന ഭക്ഷണം എത്രത്തോളം ആരോഗ്യം നല്‍കുന്നതാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.
ചിലര്‍ ഏത് തരത്തില്‍ ഭക്ഷണം കഴിക്കണം, അത് ഏതൊക്കെ തരത്തില്‍ ഗുണം ചെയ്യുന്നു, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, ഏതൊക്കെ ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ദഹനക്കേട് ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയണം. ചിലര്‍ വെറും വയറ്റില്‍ കഴിക്കുന്ന ചില ഭക്ഷണം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. എന്തായാലും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് വേണം എന്തും കഴിക്കുന്നതിന്.
വാഴപ്പഴം

രാവിലെ എഴുന്നേറ്റ് വാഴപ്പഴം വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. പ്രത്യേകിച്ച് ഗ്യാസ്, വയറിന് അസ്വസ്ഥത, ദഹനക്കേട്, പുളിച്ച് തികട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സ്ഥിരമായി രാവിലെ വെറും വയറ്റില്‍ ഒരു വാഴപ്പഴം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിനുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഒരു വാഴപ്പഴത്തിലൂടെ സാധിക്കുന്നു. അതുകൊണ്ട് ഇത് ശീലമാക്കാന്‍ ശ്രദ്ധിക്കണം.
ഉണക്കമുന്തിരി

ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഉണക്കമുന്തിരിയില്‍ ഇല്ല. അത്രയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി. നിങ്ങളില്‍ ഹിമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍ അവര്‍ക്ക് ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. കൂടാതെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പിഎംഎസ്, ഗ്യാസ്, മൂഡ് സ്വിംഗ് എന്നിവയുള്ളവര്‍ക്കും വെറും വയറ്റില്‍ അല്‍പം കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. ഇത് ആര്‍ത്തവ ക്രമക്കെടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ആര്‍ത്തവം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് കഴിക്കുക.