തൃശ്ശൂര്‍: ട്രെയിന്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം - നിസാമുദീന്‍ എക്സ്പ്രസ് നിര്‍ത്തിയിട്ടു.
ഇന്ന് രാവിലെ 6.15 നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിന്‍ എഞ്ചിന്‍ തകരാറിലായത്. മറ്റൊരു താല്‍ക്കാലിക എഞ്ചിന്‍ എത്തിച്ച്, അത് ഉപയോഗിച്ചാണ് ട്രെയിന്‍ പ്ലാറ്റ്ഫോമിലെത്തിച്ചത്. മറ്റൊരു എഞ്ചിന്‍ എത്തിച്ച് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം.