നല്ല ബുദ്ധിവികാസത്തിന് വേണം ഈ ശീലങ്ങൾ

TalkToday

Calicut

Last updated on Jan 19, 2023

Posted on Jan 19, 2023

നല്ല ബുദ്ധിമതികളും ബുദ്ധിമാന്മാരും ആയിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ, എല്ലാവർക്കും ഒരേ രീതിയിൽ ബുദ്ധിയും ഓർമ്മശക്തിയും ലഭിക്കണമെന്നില്ല.

ചെറുപ്പം മുതൽ നമ്മൾ നൽകുന്ന പരിശീലനവും തലച്ചോറിന്റെ വളർച്ചക്കായി ചെയ്യുന്ന കാര്യങ്ങളും ബുദ്ധിയുടെ വളർച്ചയ്ക്ക് നല്ലതാണ്. അതുപോലെ, നമ്മളിലെ ചില ശീലങ്ങളും ബുദ്ധിവികാസത്തിന് സഹായിക്കുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം

1.സൂര്യപ്രകാശം ധാരാളം കൊള്ളാം

രാവിലെ തന്നെ കുറച്ച് നേരം സൂര്യപ്രകാശം കൊണ്ടു നോക്കൂ. നിങ്ങളിലെ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

രാവിലെ കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും സൂര്യപ്രകാശം കൊള്ളാം. ഇത് ബുദ്ധിക്ക് മാത്രമല്ല, രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.

രാവിലെ നല്ല മോണിംഗ് വാക്ക് നടത്തുന്നത് നല്ലതാണ്. ഇത് കുറഞ്ഞത് ഒരു അര മണിക്കൂർ ചെയ്താൽ കൂടുതൽ നല്ലത്. ഈ സമയങ്ങളിൽ ഫോൺ നോക്കുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും.

2.പഞ്ചസ്സാര അമിതമായി കഴിക്കാതിരിക്കാം

ഇന്ന് ഒരു ചായ തയ്യാറാക്കിയാൽ വരെ അതിൽ ചേർക്കുന്നത് പഞ്ചസ്സാരയാണ്. പഞ്ചസ്സാര വെറുതേ എടുത്ത് കഴിക്കുന്ന കുട്ടികളും ഉണ്ട്. എന്നാൽ, ഈ പഞ്ചസ്സാര കഴിക്കുന്നത് നമ്മളുടെ ബുദ്ധിക്ക് ദോഷം ചെയ്യുന്നു.

പഞ്ചസ്സാര മാത്രമല്ല, ചിപിസ് വാങ്ങി കഴിക്കുമ്പോൾ അതിൽ കൂടുതലും അടങ്ങിയിരിക്കുന്നത് ഉപ്പാണ്. ഇത്തരം ഉപ്പും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല.

പരമാവധി പഞ്ചസ്സാരയും ഉപ്പിന്റെ ഉപയോഗവും കുറയ്ക്കാവുന്നതാണ്. പഞ്ചസ്സാരയ്ക്ക് പകരം ശർക്കര തേൻ എന്നിവ ചേർക്കാവുന്നതാണ്. രാവിലെ തന്നെ പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കാം. ഇത് വിശപ്പ് കുറയ്ക്കാനും സ്നാക്ക്സ് കഴിക്കാനുള്ള ത്വര കുറയ്ക്കും.

3.വെള്ളം ധാരാളം കുടിക്കാം

തലച്ചോറിനെ കൃത്യമായി പ്രർത്തിക്കാൻ സഹായിക്കുന്നത് വെള്ളമാണ് എന്ന് പറയാം. ഏകദേശം 75 ശതമാനത്തോളം തലച്ചോർ പ്രവർത്തിക്കുന്നത് വെള്ളത്തിന്റെ സഹായത്താൽ ആണ്.

കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി എടുക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും വെള്ളം അനിവാര്യം. അതിനാൽ ആഹാരത്തിന് മുൻപ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലത്.

അതുപോലെ, കിടക്കുമ്പോൾ 1 ലിറ്റർ വെള്ളം കുപ്പിയിലാക്കി അടുത്ത് വെക്കാം. എഴുന്നേൽക്കുമ്പോൾ അത് കുടിക്കുന്നത് നല്ലതാണ്. ഇതെല്ലാം തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

4.വ്യായാമം ചെയ്യുന്നത് നല്ലത്

കുറഞ്ഞത് ഒരു അര മണിക്കൂർ വ്യായാമം ചെയ്താൽ അത് ആരോഗ്യത്തിനും അതുപോലെ, തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ് എന്നാണ് പറയുന്നത്. ശരീരം മൊത്തത്തിൽ അനങ്ങുന്നത് തയച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇത് ബുദ്ധി വികാസത്തിന് നല്ലതാണ്.

5.നല്ല ഉറക്കം

നല്ല ബുദ്ധിയും ഓർമ്മയും ഉണ്ടാകണമെങ്കിൽ നല്ല ഉറക്കവും കിട്ടണം. നന്നായി ഉറങ്ങിയാൽ മാത്രമാണ് തലച്ചോറിനും കൃത്യമായി പ്രവർത്തിക്കാനും സാധിക്കുകയുള്ളൂ.

Share on

Tags