തിരുവനന്തപുരം: സ്ഥാനത്തെ സ്കൂളുകളുടെ പേരുകൾ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഒരേ വലുപ്പത്തിൽ പ്രദർശിപ്പിക്കാൻ നിർദേശം. എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളുടെയും സ്കൂൾ കെട്ടിടങ്ങളുടെയും ബോർഡിൽ എഴുത്ത് മലയാളത്തിലും ഇംഗ്ലിഷിലും വേണം. രണ്ട് ഭാഷകളിലും ഒരേ വലുപ്പത്തിൽ വേണം പേര് എഴുതാൻ. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം ഇറക്കി. സ്കൂൾ ഓഡിറ്റോറിയം, സ്റ്റേജ് എന്നിവിടങ്ങളിലും ഈ നിർദേശം പാലിക്കണം. വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഈ ഉത്തരവ് ഇറക്കിയിരുന്നെകിലും പല സ്കൂളുകളിലും ഇത് പാലിക്കുന്നില്ല എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് കർശന നിർദേശം ഇറക്കിയിട്ടുള്ളത്.
